മുഖ്യമന്ത്രിയുടെ വാക്കുകൾ:
'പുനത്തിലിനെ പോലെ ഉള്ളുതുറന്ന് സ്‌നേഹിക്കുന്ന വ്യക്തിത്വങ്ങള്‍ സാഹിത്യലോകത്ത് കാണില്ല. എന്തും തുറനന്നെഴുതാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പുനത്തിലിന്റെ എഴുത്തിന് പകരം വെക്കാനാവുന്ന മറ്റൊരു മാതൃക മലയാളത്തിലില്ല'.
ജീവിതത്തെ കാര്‍ടൂണിസ്റ്റിന്‍റെ കണ്ണോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. അദ്ദേഹത്തിന്‍റെ നര്‍മത്തിനു പിറകില്‍ ആര്‍ദ്രതയുണ്ടായിരുന്നു എന്നതാണ് സവിശേഷത. പുനത്തിലിന്‍റെ മാസ്റ്റര്‍ പീസായി കണക്കാക്കുന്ന "സ്മാരക ശിലകള്‍" വടക്കേ മലബാറിലെ മതസാഹോദര്യത്തിന്‍റെ ഇതിഹാസമാണ്. ഒരു കാലഘട്ടത്തെ അതേപടിയില്‍ കൊത്തിവെച്ച കൃതിയാണ് "സ്മാരക ശിലകള്‍". പുനത്തിലിന്‍റെ പല കൃതികളും വര്‍ഗീയതക്കെതിരായ ശക്തമായ സന്ദേശം നല്‍കുന്നതാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം പങ്കിടുന്നു.