എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവാദ ഉത്തരവുകള്‍ പൊളിച്ചുനീക്കുമെന്ന് വി എസ്

ശനി, 26 മാര്‍ച്ച് 2016 (10:59 IST)
എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനധികൃതമായി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കരുണയും, പോബ്‌സ് ഗ്രൂപ്പ് അടക്കമുളള എല്ലാ വിവാദ കരാറുകളും പൊളിച്ചുനീക്കുമെന്നും വി എസ് പറഞ്ഞു. 
 
നിരവധി ഉത്തരവുകളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ അവസാനകാലത്ത് ഇറങ്ങിയിരുന്നത്. എന്നാല്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനടക്കം കോണ്‍ഗ്രസില്‍ നിന്നു തന്നെ ഈ ഉത്തരവുകള്‍ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഉത്തരവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 
 
 

വെബ്ദുനിയ വായിക്കുക