എല്‍.എന്‍.ജി: ലോകബാങ്ക് വായ്പ

ശനി, 28 ജൂലൈ 2007 (09:45 IST)
കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലിനായി ലോകബാങ്കില്‍ നിന്നും പണം വായ്പയായി എടുക്കുന്നു. ഇതിനുള്ള കരാറായതായി എല്‍.എന്‍.ജി ടെര്‍മിനല്‍ കൊച്ചിയില്‍ അറിയിച്ചു.

കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലിന് 2760 കോടി രൂപയുടെ മുതല്‍മുടക്കാണ് പ്രതീക്ഷിക്കുന്നത്. മുതല്‍മുടക്കിന്‍റെ 70 ശതമാനം വിഹിതം വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയായാണ് എടുക്കുന്നത്.

ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്കില്‍ നിന്നും ജര്‍മ്മനിയിലെ സാമ്പത്തിക സ്ഥാ‍പനമായ കെ.എസ്. ഡബ്ലയുവില്‍ നിന്നും 600 കോടി രൂപയാണ് വായ്പയായി എടുക്കുന്നത്. ഇതുകൂടാതെ വാഷിങ്ടണിലെ ലോകബാ‍ങ്കിന്‍റെ ധനകാര്യ സ്ഥാപനമായ ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 1200 കോടി രൂപയുടെ വായ്പയ്ക്കും കരാറായി കഴിഞ്ഞു.

കൊച്ചി ടെര്‍മിനലിന് വേണ്ടി വരുന്ന മുതല്‍ മുടക്കിന്‍റെ ബാക്കി വരുന്ന 30 ശതമാനം വിദേശ ബോണ്ട് വഴിയും ആഭ്യന്തര നിക്ഷേപം വഴിയും സ്വരൂപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ടെര്‍മിനലിനായുള്ള പണം ലഭ്യമാകുന്നതോടെ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങാനാവുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.

വെബ്ദുനിയ വായിക്കുക