എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം 24 മണിക്കൂര്‍ പൂര്‍ത്തിയാക്കി
ചൊവ്വ, 23 ജൂലൈ 2013 (11:35 IST)
PRO
സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം 24 മണിക്കൂര്‍ പൂര്‍ത്തിയാക്കി.
സരിതയുടെ രഹസ്യമൊഴിയില്‍ കേന്ദ്രസംസ്ഥാന നേതാക്കളുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ടെന്ന് സമരം അവസാനിപ്പിച്ചു കൊണ്ട് സംസാരിച്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
തുടര്‍ സമര പരിപാടികള്‍ ആലോചിക്കാന്‍ എല്‍ഡിഎഫ് നേതൃയോഗവും ഇന്ന് ചേരും.ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ജനപ്രതിനിധികളുടെ രാപ്പകല്‍ സമരമാണ് ഇന്ന് 10 മണിയോടെ അവസാനിച്ചത്. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സമരം.
നൂറുകണക്കിന് പ്രവര്‍ത്തകരാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലേക്ക് എത്തിയത്.ജനപ്രതിനിധികളുടെ സമരം അവസാനിച്ച സാഹചര്യത്തില്‍ ഇടത് യുവജന സംഘടനകള്‍ സമരം ഏറ്റെടുത്തു. കോടിയേരി വിജയനാണ് ഇടത് യുവജന സംഘടനകളുടെ സമരം ഉദ്ഘാടനം ചെയ്തത്.