എല്ലാ കാര്യങ്ങളും ബുധനാഴ്ച പറയാം; ഉമ്മന്‍ചാണ്ടി

തിങ്കള്‍, 27 മെയ് 2013 (15:07 IST)
PRO
PRO
കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കണോ വേണ്ടയോ എന്ന് ബുധനാഴ്ചയറിയിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള കത്തുനല്‍കിയിരുന്നു. എന്നാല്‍ കത്തു നല്‍കിയതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാതെ എല്ലാ കാര്യങ്ങളും ബുധനാഴ്ച ചര്‍ച്ച ചെയ്തതിനുശേഷം പറയാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മന്ത്രിസ്ഥാനത്ത് ഗണേഷിന് മുന്നില്‍ ഇപ്പോള്‍ തടസങ്ങളോ കേസുകളോ നിലവിലില്ല. അതിനാല്‍ മന്ത്രിയാക്കാന്‍ പാര്‍ട്ടി വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ബാലകൃഷണപിള്ള തന്റെ കത്തില്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക