എമേര്‍ജിംഗ് കേരളയില്‍ നടന്നത് കാബറെ: പന്ന്യന്‍

ശനി, 15 സെപ്‌റ്റംബര്‍ 2012 (11:32 IST)
PRO
PRO
എമേര്‍ജിംഗ് കേരളയില്‍ നടന്നത് കാബറെ ഡാന്‍സാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇത്തരം കാബറെ ഡാന്‍സ് കാണാനല്ല, പ്രകൃതി ഭംഗി ആസ്വദിക്കാനാണ് വിദേശികള്‍ കേരളത്തില്‍ എത്തുന്നതെന്നും പന്ന്യന്‍ പറഞ്ഞു.

എമേര്‍ജിംഗ് കേരളയിലൂടെ സംസ്ഥാനത്തെ ഭൂമി മുഴുവന്‍ തീറെഴുതിക്കൊടുക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലക്‍ഷ്യമിടുന്നതെന്നും പന്ന്യന്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം വിറ്റ് കാശാക്കുന്ന നിലപാടാണ് ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക