എന്‍‌എസ്‌എസ്- എസ്‌എന്‍ഡിപി ഐക്യത്തിന് ഉലച്ചിലില്ല, സുകുമാരന്‍ നായരുടെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും വെള്ളാപ്പള്ളി

ബുധന്‍, 28 ഓഗസ്റ്റ് 2013 (14:36 IST)
PRO
എന്‍‌എസ്‌എസ്- എസ്‌എന്‍ഡിപി ഐക്യത്തിന് ഉലച്ചില്‍ സംഭവിച്ചെന്ന മാധ്യമ റിപ്പോര്‍ട്ടിന് പ്രതികരണവുമായി വെള്ളാപ്പള്ളി. എന്‍‌എസ്‌എസ്- എസ്‌എന്‍ഡിപി ഐക്യത്തിന് ഉലച്ചിലില്ല, സുകുമാരന്‍ നായരുടെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

ഭൂരിപക്ഷ ഐക്യമെന്ന ലക്‍ഷ്യത്തിന്‍ നിന്നും എന്‍എസ്എസ് പിന്നോട്ടില്ല. എന്നാല്‍ എസ്എന്‍ഡിപിയുടെ നിലപാട് അങ്ങനെയല്ലെന്നാണ് തോന്നുന്നതെന്നും ഇത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വ്യക്തമാക്കണമെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത്.

ഭൂരിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് എസ്എന്‍ഡിപി വ്യതിചലിക്കുന്നതായും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. സുകുമാരന്‍ നായര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക