എന്‍ഡോസള്‍ഫാന്‍: വിശദീകരണവുമായി സിംഗ്‌വി

ബുധന്‍, 10 ഓഗസ്റ്റ് 2011 (12:34 IST)
PRO
PRO
കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ താന്‍ എതിര്‍ത്തിട്ടില്ലെന്ന് മനു അഭിഷേക്‌ സിംഗ്‌വി. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തന്നെയാണ് കോടതിയില്‍ സ്വീകരിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് അയച്ച കത്തിലാണ് സിംഗ്‌വി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ എന്‍‌ഡോസള്‍ഫാന്‍ നിരോധനത്തെ കോടതിയില്‍ എതിര്‍ത്തിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ എന്‍‌ഡോസള്‍ഫാന്‍ എതിര്‍ക്കേണ്ട നിലപാടാണ് എടുത്തിട്ടുള്ളതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇക്കാര്യമാണ് കോടതിയില്‍ താന്‍ പറഞ്ഞതെന്നും സിഗ്‌വി കത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ കെട്ടിക്കെടക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യണമെന്ന വിഷയത്തിലാണ് കോടതിയില്‍ ഹാജരായതെന്നും സിംഗ്‌വി പറയുന്നു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദക അസോസിയേഷനുവേണ്ടി കോണ്‍ഗ്രസ്‌ വക്താവ്‌ കൂടിയായ മനു അഭിഷേക്‌ സിംഗ്‌വി ഹാജരായത്‌ വിവാദമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളടക്കം സ്സിംഗ്‌വിക്കെതിരെ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് സിംഗ്‌വി തന്റെ നിലപാട് വ്യക്തമാക്കി കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് കത്തയച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക