എന്‍ഡോസള്‍ഫാന്‍: നിരോധനം രണ്ട് സംസ്ഥാനങ്ങളില്‍ മതി

വ്യാഴം, 4 ഓഗസ്റ്റ് 2011 (11:25 IST)
PRO
PRO
എന്‍ഡോസള്‍ഫാന്‍ കേരളത്തിലും കര്‍ണാടകയിലും മാത്രം നിരോധിച്ചാല്‍ മതിയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐ സി എം ആര്‍) റിപ്പോര്‍ട്ട്. എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ട കാര്യമില്ലെന്നാണ് ഐ സി എം ആര്‍ ഇടക്കാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കേരളത്തിലും കര്‍ണാ‍ടകയിലും എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ച മേഖലകളില്‍ കരള്‍, വൃക്ക രോഗങ്ങള്‍ വ്യാപകമാണ്. കാസര്‍കോട് മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ 489 പേരിലാണ് ഐ സി എം ആര്‍ പഠനം നടത്തിയത്. ഇവരില്‍ 15 പേരില്‍ മാത്രമാണ് അനുവദനീയമായതിലും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയത്.

എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടങ്ങളില്‍ ശാസ്ത്രീയ പഠനം തുടരുന്നതേയുള്ളൂ. അതിനാല്‍ രാജ്യവ്യാപകമായി നിരോധനം ഇപ്പോള്‍ നടപ്പാക്കേണ്ടതില്ല.

എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയ്ക്ക് ബദലുകള്‍ ലഭ്യമാണെങ്കിലും ചെലവു കൂടുതലായതിനാല്‍ സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഐ സി എം ആര്‍ ഈ വാദത്തെ ന്യായീകരിക്കുന്നത്.

വെബ്ദുനിയ വായിക്കുക