എനിക്കെതിരെ ഗൂഢാലോചന: ചെന്നിത്തല

ചൊവ്വ, 29 ജനുവരി 2013 (14:39 IST)
PRO
PRO
തന്റെ മതേതര പാരമ്പര്യം തകര്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചനയെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. താന്‍ മാതേതര കോണ്‍ഗ്രസുകാരനാണ്. ഹൈക്കമാന്‍ഡ് പറഞ്ഞിട്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മന്ത്രിയാകേണ്ടന്നത് തന്റെ സ്വന്തം തീരുമാനമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ അഭിപ്രായം അദ്ദേഹത്തിന്റേതാണ്. ഇക്കാര്യത്തില്‍ എന്റെ നിലപാട് സുവ്യക്തമായിരിക്കെ സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ തന്നെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

താന്‍ മന്ത്രി സഭയിലേക്കില്ലെന്ന് വീണ്ടും ചെന്നിത്തല ഊന്നി പറഞ്ഞു. ഈ നിലപാടില്‍ മാറ്റം വരുത്തില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുകയെന്നതാണ്‌ എന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. താനിരിക്കുന്നത് താക്കോല്‍ സ്ഥാനത്ത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

സമുദായ നേതാക്കളെ കോണ്‍ഗ്രസ്‌ എന്നും ബഹുമാനിച്ചിട്ടുണ്ട്‌. അവരെ നികൃഷ്ടജീവിയെന്നൊന്നും വിളിക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയില്ല. എന്നാല്‍ സമുദായ സംഘടനകള്‍ അതിരിവിടുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക