എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍

ബുധന്‍, 15 ജനുവരി 2014 (12:51 IST)
PRO
അയല്‍വാസിയായ എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ല ജില്ലയിലെ ചിറക്കരയിലാണ് പീഡനശ്രമം നടന്നത്.

ചിറക്കര പുതുവിള വീട്ടില്‍ വാവാച്ചി എന്ന പ്രിജു(22) ആണ് ഇന്നലെ വൈകീട്ട് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി അയല്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന പതിമൂന്ന്കാരിയുടെ വായ്‌പൊത്തിപ്പിടിച്ച് കടത്താന്‍ ശ്രമിച്ചതായി മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക