എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എവി ജോര്‍ജിനെ തല്‍സ്ഥാനത്ത് നിന്നു മാറ്റുന്ന കാര്യത്തില്‍ തീരുമാനം സുപ്രീം കോടതി ഗവര്‍ണര്‍ക്ക് കൈമാറി.
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എവി ജോര്‍ജ് ബയോഡേറ്റയില്‍ തെറ്റായ വിവരങ്ങള്‍ കാണിച്ച് നിയമനം നേടിയെന്നാണ് വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള പരാതി. എന്നാല്‍ പരാതിയില്‍ ഗവര്‍ണര്‍ വീണ്ടും തെളിവെടുപ്പ് എടുക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ ഈ അഭിപ്രായം.
വൈസ് ചാന്‍സിലറെ ആ സ്ഥാനത്തു നിന്നും മാറ്റാവുന്നതാണെന്ന് കാര്യത്തില്‍ മുന്‍ ഗവര്‍ണര്‍ നിഖില്‍ കുമാറിന് നിയമോപദേശം ലഭിച്ചിരുന്നു. ചട്ടപ്രകാരം ഫണ്ടിന്റെ ദുരുപയോഗം, സ്വഭാവദൂഷ്യം എന്നീ കാരണത്താല്‍ വിസിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാവുന്നതാണ്. കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടികെ സജീവാണ് വിസിക്കെതിരെ പരാതി ഉന്നയിച്ചത്.