ഋഷിരാജ് സിംഗ് വീണ്ടും പണി തുടങ്ങി; ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചവരുടെ ലൈസന്‍സ് പോയി
ശനി, 21 സെപ്‌റ്റംബര്‍ 2013 (17:31 IST)
PRO
ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉത്തരവിറക്കിയതിനു പിന്നാലെ നടപടി തുടങ്ങി. കൊച്ചിയില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 42 പേരുടെ ലൈസന്‍സ് റദ്ദു ചെയ്തു. ഹെല്‍മറ്റ് ധരിക്കാത്തതിന് തൃശൂരില്‍ 10 പേരുടെ ലൈസന്‍സാണ് റദ്ദുചെയ്തത്.
ശരിയായ രീതിയില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനാലാണ് ഇരുചക്ര വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതിനാലാണ് മോട്ടര്‍ വാഹന വകുപ്പ് ലൈസന്‍സ് റദ്ദാക്കല്‍ പോലുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
50 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിച്ചാല്‍ മോട്ടര്‍ വാഹന നിയമം സെക്ഷന്‍ 112 ന്റെ ലംഘനമായി കണക്കാക്കി കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു