ഉമ്മന്‍‌ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

വെള്ളി, 28 മാര്‍ച്ച് 2014 (15:12 IST)
PRO
മുഖ്യമന്ത്രി ഉമ്മ‌ന്‍‌ചാണ്ടിയുടെ മുന്‍ ഗണ്മാന്‍ സലിം‌രാജിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പടെയുള്ള നിയമനങ്ങളെ പരോക്ഷമായി വിമ‌ര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

‘സലിംരാജിനെതിരെ സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറയ്ച്ചു വയ്ക്കാനില്ല. ഇന്‍റലിജന്‍സ് ക്ലിയറന്‍സിന്‍റെ അടിസ്ഥാനത്തില്‍ പേര്‍സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതാണ് നല്ലത് എന്നാണു എന്‍റെ വ്യക്തിപരമായ അഭിപ്രായം.

എന്‍റെ ഓഫീസില്‍ അത്തരത്തിലാണ് സ്റ്റാഫുകളെ നിയമിച്ചിട്ടുള്ളത്. മുന്‍കാലങ്ങളിലെ ഒരു സര്‍ക്കാരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല.‘ എന്നാണ് ഫേസ്‌ബുക്കിലൂടെ രമേശ് ചെന്നിത്തല പറയുന്നു.

പേഴ്സണല്‍ സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട കോടതിയുടെ വിമര്‍ശനത്തിന് അനുബന്ധമായാണ് ചെന്നിത്തലയുടെ പരാമര്‍ശം.

വെബ്ദുനിയ വായിക്കുക