ഉപരോധത്തിന് ആളൊന്നിന് 1000, സിപി‌എം ചെലവാക്കുന്നത് പത്ത് കോടി

തിങ്കള്‍, 12 ഓഗസ്റ്റ് 2013 (11:21 IST)
PRO
തിരുവനന്തപുരത്ത് ഉപരോധസമരത്തിന് ഒരുലക്ഷം പേര്‍ എത്തിയാല്‍ സിപിഎമ്മിന് തിങ്കളാഴ്ച മാത്രം ചെലവാക്കേണ്ടിവരുന്നത് പത്തുകോടി രൂപ. 14 ജില്ലാ കമ്മിറ്റികള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കമ്മിറ്റികളില്‍നിന്നായി എത്തുന്ന സമര ഭടന്‍‌മാര്‍ക്ക് ആളൊന്നിന് പാര്‍ട്ടി ചെലവാക്കേണ്ടി വരുന്നത് 1000 രൂപയാണ്.

40 പേരെ ഉപരോധത്തിന് അയയ്ക്കണമെന്നാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശം. അതിനായി അയയ്ക്കുന്നവര്‍ക്ക് 1000 രൂപ അതത് ലോക്കല്‍ കമ്മിറ്റികള്‍ നാട്ടില്‍നിന്ന് പിരിച്ചെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് നാല്‍പ്പതിനായിരം രൂപ വീതം സംസ്ഥാനത്തെ ഓരോ ലോക്കല്‍ കമ്മിറ്റിയും പിരിച്ച് നല്‍കേണ്ടിവരും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തോട് ചോദിച്ച 13 ചോദ്യങ്ങളില്‍ ഒന്നായിരുന്നു പതിനൊന്നാമത്തെ ചോദ്യം. 'പത്തുകോടി രൂപ തട്ടിച്ച സോളാര്‍ സംഭവത്തിനെതിരെ ഒരുലക്ഷം പേരുടെ രാപ്പകല്‍ സമരത്തിന് എത്ര തുക ചെലവാകും' എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഒരുലക്ഷം പേര്‍ക്ക് ആളൊന്നിന് 1000 രൂപ വീതം നല്‍കുന്നതിനാല്‍ പത്തുകോടി എന്ന ഉത്തരം തന്നെയാണ് ഇതിന് കിട്ടുകയാണ്.

വെബ്ദുനിയ വായിക്കുക