ഉന്നത വിദ്യാഭ്യാസത്തിന് 2296 കോടി

വ്യാഴം, 10 ഫെബ്രുവരി 2011 (10:59 IST)
PRD
PRO
സംസ്ഥാന ബജറ്റില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 2296 കോടി രൂപയുടെ പദ്ധതി അനുവദിച്ചു. സര്‍വകലാശാലകളില്‍ മലയാളം ഭാഷാ പഠനത്തിനും ഗവേഷണത്തിനും 10 കോടി രൂപ അനുവദിച്ചു.

ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് 22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കലാമണ്ഡലത്തിന് 6 കോടിയും വെറ്റിനറി, മെഡിക്കല്‍, കേന്ദ്ര സര്‍വകലാശാലകള്‍ക്കായി 30 കോടി രൂപയും അനുവദിച്ചു. കാര്‍ഷിക സര്‍വകലാശാലയ്ക്കായി 45 കോടിയും കൊച്ചി സര്‍കലാശാലയ്ക്കായി 12 കോടി രൂപയും അനുവദിച്ചു.

തിരുവനന്തപുരത്ത്‌ ടെക്‌നോപാര്‍ക്ക്‌ മാതൃകയില്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി പാര്‍ക്ക്‌ രൂപീകരിക്കും. സ്വകാര്യസംരംഭകരുടെ സഹായത്തോടെയുള്ള പാര്‍ക്കിന്‌ 10 കോടി രൂപ വകയിരുത്തി. 50 സര്‍ക്കാര്‍ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കാനും ബജറ്റില്‍ ശുപാര്‍ശയുണ്ട്.

വെബ്ദുനിയ വായിക്കുക