ഇറ്റാലിയന്‍ കപ്പല്‍ തീരം വിട്ടേക്കും

ഞായര്‍, 18 മാര്‍ച്ച് 2012 (15:45 IST)
PRO
PRO
കൊല്ലം നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചതിനേത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്സി തീരം വിടാന്‍ സാധ്യത. എന്റിക്ക ലെക്‌സിക്ക് കേരളതീരം വിടാന്‍ അനുമതി ലഭിച്ചതായി സൂചന. ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലാണ് അനുമതി നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എന്റിക്ക ലെക്‌സിക്ക് തീരം വിടാന്‍ അനുമതി ലഭിച്ചത്.

നീണ്ടകരയില്‍ കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു രണ്ട് മത്സ്യബന്ധനത്തൊഴിലാളികളാണ് മരിച്ചത്. പിങ്കു, ജലസ്തി എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ ഇപ്പോള്‍ പൂജപ്പുര ജയിലിലാണ്.

വെബ്ദുനിയ വായിക്കുക