ഇരുമ്പയിര് ഖനനാനുമതി റദ്ദാക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

ബുധന്‍, 27 നവം‌ബര്‍ 2013 (12:10 IST)
PRO
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി റദ്ദാക്കി. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്.

വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കുറിപ്പ് പരിഗണിച്ചാണ് നടപടി. അനുമതി നല്‍കിയതില്‍ നിയമ ലംഘനമുണ്ടോയെന്ന് കണ്ടെത്തണമെന്നും വ്യവസായ മന്ത്രി ആവശ്യമുന്നയിച്ചിരുന്നു.

അനുമതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അനധികൃതമായി നല്‍കിയതാണെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍.പരിസ്ഥിതിലോലമെന്ന് കണ്ടെത്തി കസ്തൂരിരംഗന്‍ കമ്മിറ്റി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ശുപാര്‍ശചെയ്ത വില്ലേജാണ് ചക്കിട്ടപാറ.

പരിസ്ഥിതിപ്രവര്‍ത്തകരും രാഷ്ട്രീയകക്ഷിനേതാക്കളും ഖനനനീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ഖനനത്തിനുള്ള അനുമതി റദ്ദാക്കാന്‍ വ്യവസായവകുപ്പ് തീരുമാനിക്കുകയായിരുന്നു.

ഖനനാനുമതി സംബന്ധിച്ച ദുരുഹതകള്‍ പുറത്തുവരാന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ജോര്‍ജ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക