ഇരുനൂറുപവന്റെ കവർച്ച: പത്ത് വർഷത്തിന് ശേഷം പ്രതി പിടിയിൽ

ബുധന്‍, 5 ജൂലൈ 2017 (15:00 IST)
ഇരുനൂറുപവന്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പത്ത് വർഷങ്ങൾക്ക് ശേഷം പോലീസ് വലയിലാക്കി. തിരുവല്ലം പാച്ചല്ലൂരിലെ ചുടുകാട് ഭദ്രകാളി ക്ഷേത്രം സെക്രട്ടറി പുണർതം അഹീന്ദ്രബാബുവിന്റെ വീട്ടിൽ നിന്നാണ് 2007 ഓഗസ്റ് 22 ന് സ്വർണ്ണാഭരണങ്ങൾ കവർച്ച പോയത്. തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്.
 
അഹീന്ദ്ര ബാബുവും കുടുംബവും ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് പോയപ്പോഴായിരുന്നു അന്തർ സംസ്ഥാന സംഘത്തിൽ പെട്ട തമിഴ്‌നാട് സ്വദേശിയും പാർട്ടിയും ചേർന്ന് വീട്ടിനുള്ളിൽ കവർന്ന കവർച്ച നടത്തിയത്.  കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ ഷാഡോ പോലീസ് പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. 
 
പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഘത്തിലെ ചിലരെ ഇനിയും പിടികൂടാനുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക