ഇന്ന് ദീപാവലി

തിങ്കള്‍, 27 ഒക്‌ടോബര്‍ 2008 (08:39 IST)
WD
ഇന്ന് ദക്ഷിണേന്ത്യ ദീപാവലി ആഘോഷിക്കുന്നു. അസുര ശക്തിക്കുമേല്‍ ദൈവിക ശക്തിയുടെ വിജയം അഥവാ തിന്‍‌മയ്ക്ക് മേലുള്ള നന്മയുടെ വിജയം സ്മരിക്കുകയാണ് ദീപാവലി ആഘോഷത്തിലൂടെ.

ശ്രീരാമ ചന്ദ്രന്‍ ലങ്കാധിപനായ രാവണനു മേല്‍ നേടിയ വിജത്തെ സ്മരിക്കുന്ന ദിനമാണ് ദീപാവലി. ദക്ഷിണേന്ത്യയില്‍ ഒരു ദിവസം മാത്രമാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നാല്‍, ഉത്തരേന്ത്യയില്‍ അഞ്ച് ദിവസമാണ് ആഘോഷങ്ങള്‍ . അവിടെ നാളെയാണ് പ്രധാന ആഘോഷം.

കേരളത്തില്‍ എല്ലാവര്‍ഷത്തെയും പോലെ പടക്ക വിപണി സജീവമാണ്. നഗരങ്ങളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ദീപാവലി സ്പെഷ്യല്‍ മധുര പലഹാര വിപണിയും ഊര്‍ജ്ജസ്വലമായിക്കഴിഞ്ഞു.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇന്ന് വൈകിട്ട് പ്രത്യേക ദീപാലങ്കാരങ്ങളും പൂജകളും ഉണ്ടായിരിക്കും. വീടുകളില്‍ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ദീപാലങ്കാരങ്ങള്‍ ഒരുക്കിയും ദീപാവലി ആഘോഷം നടത്തുന്നു.

വെബ്ദുനിയ വായിക്കുക