ഇന്ധനവില വര്‍ദ്ധന: സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ടു മണിക്കൂര്‍ പണിമുടക്ക്

തിങ്കള്‍, 18 മെയ് 2015 (11:40 IST)
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് രണ്ടുതവണ വില വര്‍ദ്ധിച്ചതിനെതിരെ സംസ്ഥാനത്ത് പണിമുടക്ക്. ചൊവ്വാഴ്ച രണ്ടു മണിക്കൂര്‍ ആണ് പണിമുടക്ക് നടത്തുന്നത്.
 
കേരളത്തിലെ മോട്ടോര്‍ തൊഴിലാളികള്‍ ആണ് 19ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ രണ്ടു മണിക്കൂര്‍ വാഹന സര്‍വീസ് നിര്‍ത്തി വെയ്ക്കുക.
 
മോട്ടോര്‍ തൊഴിലാളി ഫെഡറേഷനുകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
 
പെട്രോളിന്റെയും ഡീസലിന്റെയും വിലയാണ് ഇന്ധന കമ്പനികള്‍ കുത്തനെ കൂട്ടിയിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 3.13 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്.

വെബ്ദുനിയ വായിക്കുക