ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2013 (14:33 IST)
PRO
PRO
സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. സംയുക്ത മോട്ടോര്‍ വാഹന തൊഴിലാളി യൂണിയനുകളാണ് പണിമുടക്കുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, യുടിയുസി, എഐയുടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷമായിട്ടാണ് മോട്ടോര്‍ വാഹന തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ പ്രതികരിച്ചത്.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് നടത്തുന്നതെന്ന് സംസ്ഥാന മോട്ടോര്‍ തൊഴിലാളി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.
രൂപയുടെ മൂല്യത്തകര്‍ച്ചയുടെ നഷ്ടം നികത്താന്‍ സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുകയാണെന്നും ഓണക്കാലത്ത് വിലക്കയറ്റം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു.