ഇനി വെറും 21 ദിവസം മാത്രം! - പൊലീസ് അതു ചെയ്യുമോ? എങ്കില്‍ ദിലീപിനു ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല!

ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (09:17 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.  
 
20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ് ദിലീപ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും ഇതിനാല്‍ ദിലീപിനു ജാമ്യം നല്‍കരുതെന്നുമാണ് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് തവണയും ഇക്കാര്യം പറഞ്ഞായിരുന്നു ദിലീപിനു ജാമ്യം നിഷേധിച്ചത്. ഇത്തവണയും കോടതി വിധി മറിച്ചായിരുന്നില്ല.  
  
ജൂലൈ 10നാണ് കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. ഇനി 90 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കാതിരിക്കുകയാണെങ്കില്‍ ദിലീപിനു ജാമ്യം ലഭിക്കും. എന്നാല്‍, ദിലീപിനെതിരെയുള്ള കുറ്റപത്രം തയ്യാറാണെന്നും കാവ്യാ മാധവന്റേയും നാദിര്‍ഷായുടെയും പങ്ക് എഴുതിചേര്‍ത്താല്‍ മതിയെന്നുമാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം.
 
ഒക്ടോബര്‍ 10നാണ് 90 ദിവസം തികയുക. 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. ഇതോടെ ദിലീപ് വിചാരണ തടവുകാരനാകും. അങ്ങനെയെങ്കില്‍ ദിലീപ് ഇനി ഒരിക്കലും പുറം‌ലോകം കാണില്ലെന്നും സൂചനകളുണ്ട്. 
 
നടിയെ ഭയപ്പെടുത്തുകയായിരുന്നില്ല സംഘത്തിന്‍റെ ഉദേശമെന്നും താരത്തിനു നടിയോട് വ്യക്തമായ വൈരാഗ്യമുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമായ തെളിവുകളോടെ കോടതിയെ അറിയിച്ചിട്ടുണ്ട്. നടിയെ നഗ്നയാക്കണമെന്നും ഇവരുമായി ക്രൂരമായ ലൈംഗിക ചേഷ്ടകൾ നടത്തണമെന്നും ഈ ദൃശ്യങ്ങൾ തനിക്ക് കാണമെന്നും ദിലീപ് സുനിയോട് പറഞ്ഞുവെന്നാണ് സൂചനകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍