ജയിലില്‍ വച്ച് പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് പുറംലോകത്തെത്തിച്ചത് വിഷ്ണു ആയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക എന്നതായിരുന്നു വിഷ്ണുവിന്റേയും സുനിയുടെയും ലക്ഷ്യമെന്ന് വ്യക്തം. ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയ ശേഷം ദിലീപിനെ കാണാനായി ഇയാള്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.