ഇനി ടിപിയുടെ പ്രസ്ഥാനത്തിനൊപ്പമെന്ന് സുരേഷ്

വ്യാഴം, 1 ഓഗസ്റ്റ് 2013 (21:46 IST)
PRO
PRO
ഇനി ടിപിയുടെ പ്രസ്ഥാനത്തിനൊപ്പമെന്ന് വിഎസിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സുരേഷ്. കുടുംബസമേതം ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു സുരേഷിന്റെ പ്രതികരണം. വിഎസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണനും ഇവരോടൊപ്പമുണ്ടായിരുന്നു. ഭാര്യ ഷീബയ്ക്കും മക്കള്‍ക്കുമൊപ്പം വൈകുന്നേരം ആറ് മണിയോടെയാണ് സുരേഷ് ഒഞ്ചിയത്തെത്തിയത്.

മനുഷ്യസ്‌നേഹിയായ ടിപി നന്മയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച സഖാവായിരുന്നു. ഇപ്പോഴും വിഎസ്സിന്റെയും ടിപിയുടെയും ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു. ടിപിയുടെ പ്രസ്ഥാനത്തിന്റെ കൂടെ ഇനിയുള്ള കാലം താന്‍കൂടി ഉണ്ടാകുമെന്നും സുരേഷ് പറഞ്ഞു.

ഒന്നരമാസമായി ഗള്‍ഫില്‍ ജോലിയിലുള്ള സുരേഷ് 15 ദിവസത്തെ ലീവിന് വന്നപ്പോഴാണ് ഒഞ്ചിയത്തെത്തിയത്.

വെബ്ദുനിയ വായിക്കുക