ഇടുക്കിയില്‍ സൗഹൃദമത്സരം: പ്രസ്താവന അതിരുകടന്നതെന്ന് മുരളീധരന്‍
ഞായര്‍, 23 ഫെബ്രുവരി 2014 (15:28 IST)
PRO
PRO
ഇടുക്കി സീറ്റ് നല്‍കിയില്ലെങ്കില്‍ സൗഹൃദമത്സരമുണ്ടാകുമെന്ന ആന്റണി രാജുവിന്റെ പ്രസ്താവനയ്‌ക്കെതിരേ കെ മുരളീധരന്‍. മുന്നണിയില്‍ സൗഹൃദമത്സരം പാടില്ലെന്ന് പറഞ്ഞ കെ മുരളീധരന്‍ ആന്റണി രാജുവിന്റെ പ്രസ്താവന അതിരു കടന്നതാണെന്നും വ്യക്തമാക്കി. ആന്റണി രാജുവിന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.
ഇടുക്കി സീറ്റ് നിഷേധിച്ചാല്‍ സൗഹൃദമത്സരമുണ്ടാകുമെന്ന് ഇന്ന് രാവിലെയാണ് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്റണി രാജു പ്രസ്താവിച്ചത്. യുഡിഎഫില്‍ സൗഹൃദമത്സരങ്ങള്‍ നടന്ന ചരിത്രമുണ്ട്. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.
ആന്റണി രാജുവിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞ് പിസി ജോര്‍ജും കെ എം മാണിയും രംഗത്തെത്തിയിരുന്നു. ആന്റണി രാജു പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നുമാണ് പി സി ജോര്‍ജ് പറഞ്ഞത്. മുന്നണിയില്‍ സൗഹൃദമത്സരമില്ലെന്ന് കെ എം മാണിയും വ്യക്തമാക്കി. അതിന് പിന്നാലെയാണ് ആന്റണി രാജുവിനെ ചോദ്യം ചെയ്ത് കെ മുരളീധരന്‍ രംഗത്തെത്തിയത്.