ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍; എല്‍ഡിഎഫ് പിന്തുണയ്ക്കും

വെള്ളി, 27 ഡിസം‌ബര്‍ 2013 (10:58 IST)
PRO
PRO
ഇടുക്കി ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.

ഉപാധി രഹിത പട്ടയം എന്ന വാഗ്ദാനം പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഡിസംബര്‍ 31ന് മന്ത്രി കെഎം മാണിയുടെ പാലായിലെ വീട്ടിലേക്ക് ഹൈറേഞ്ച് സംരക്ഷണ സമിതി മാര്‍ച്ച് നടത്തും.

വെബ്ദുനിയ വായിക്കുക