നിര്‍ദിഷ്ട ഇടക്കൊച്ചി സ്റ്റേഡിയത്തിനെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് വ്യക്തമാക്കി. തീരദേശമേഖല സംരക്ഷണ നിയമമനുസരിച്ച് സ്റ്റേഡിയത്തിനെതിരെ പരിസ്ഥിതി മന്ത്രാലയം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇടക്കൊച്ചി പാമ്പായി മൂലയിലാണ് ക്രിക്കറ്റ് സ്‌റ്റേഡിയവും കായിക സമുച്ചയവും പണിയാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പദ്ധതിയിടുന്നത്. സ്റ്റേഡിയത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതില്‍ ജയറാം രമേശ് അത്ഭുതം പ്രകടിപ്പിച്ചു.
തീരദേശ നിയമത്തിലെ സി.ആര്‍.ഇസെഡ് ഒന്ന് കാറ്റഗറിയില്‍ പെടുന്ന കണ്ടല്‍ക്കാടുകളുള്ള പ്രദേശത്താണ് സ്റ്റേഡിയം പണിയുന്നതെന്നും നിരന്തരം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന സ്ഥലമാണിതെന്നും പല കോണുകളില്‍ നിന്നും വിമര്‍ശനമുണ്ടായിരുന്നു. കേരള സംസ്ഥാനജൈവ വൈവിധ്യ സംരക്ഷണ നിയമ പ്രകാരം കണ്ടല്‍െച്ചടികള്‍ വെട്ടി നശിപ്പിക്കുന്നതിന് മുമ്പ് അനുവാദം വാങ്ങിയിരിക്കണം. ഇത് ഇവിടെ പാലിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.