നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ മലയാള സിനിമയില്‍ ഉള്ളവര്‍ ഞെട്ടിയിരിക്കുകയാണ്. ഓരൊ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടലോടെയാണ് മലയാളികളും കേള്‍ക്കുന്നത്. ദിലീപിന്റേയും മഞ്ജു വാര്യരുടെയും വിവാഹ ജീവിതം തകരാന്‍ കാരണം, കാവ്യാ മാധവന്‍ ആണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വന്നതാണ്. ദിലീപ് നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് തങ്ങളുടെ കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ടത് മൂലമാണ് എന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍, വിവാഹമോചനം നേടുന്ന അന്ന് മഞ്ജു ഒരു എഴുത്ത് ഫേസ്ബുക്കില്‍ ഇട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതിന് വളരെ ഏറെ പ്രാധാന്യമുണ്ട്. തന്റെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം തന്റെ സുഹൃത്തുക്കള്‍ അല്ലെന്ന് മഞ്ജു അന്ന് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയും ഇക്കൂട്ടത്തില്‍ ഉണ്ട്. തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, പൂര്‍ണിമ, സംയുക്ത എന്നിവരടക്കമുള്ളവരാണ് കാരണം എന്ന പ്രചാരണങ്ങളേയും മഞ്ജു തള്ളിക്കളയുന്നു. തന്റെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്.
വിവാഹമോചനത്തിന്റെ കാരണം അത് തങ്ങളുടെ സ്വകാര്യതയാണ്. ദയവ് ചെയ്ത് അത് മാനിക്കുക. തന്റെ സുഹൃത്തുക്കള്‍ ആരും ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയോ ആരുടെയെങ്കിലും ശത്രുതയ്ക്ക് ഇരയാവുകയോ ചെയ്യരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും മഞ്ജു പറയുന്നു. ഇതൊരു മുന്നറിയിപ്പായിരുന്നോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. മകള്‍ മീനാക്ഷിയെക്കുറിച്ചും ദിലീപിനെക്കുറിച്ചും മഞ്ജു പറഞ്ഞിരുന്നു.