ആളെക്കൊന്ന് ആശയത്തെ നശിപ്പിക്കാമെന്ന വിചാരം പാര്‍ട്ടിക്കില്ല: പിണറായി
ബുധന്‍, 30 മെയ് 2012 (15:11 IST)
PRO
PRO
പാര്‍ട്ടിക്ക് പുറത്തു പോയവരെ കൊന്നു തീര്‍ക്കലല്ല സി പി എമ്മിന്‍റെ പണിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആളെക്കൊന്ന് ആശയത്തെ നശിപ്പിക്കാമെന്ന വിചാരം സി പി എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണെങ്കില്‍ ഞങ്ങളുടെ പാര്‍ട്ടിയാണല്ലോ നശിക്കേണ്ടതെന്നും പിണറായി പറഞ്ഞു.
പല കാലങ്ങളില്‍ പലരും സി പി എം വിട്ടുപോയപ്പോള്‍ അവരുടെ ദേഹത്ത് ഒരുതരി മണ്ണുപോലും വീഴ്ത്തിയിട്ടില്ല. അവരുടെ തെറ്റായ പോക്കിനെ തുറന്നുകാണിക്കാനാണു പാര്‍ട്ടി ശ്രമിച്ചിട്ടുള്ളതെന്നും പിണറായി പറഞ്ഞു.
സി പി എമ്മിനു മേല്‍ കൊലക്കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തുകയാണ്. നെയ്യാറ്റിന്‍കരയില്‍ യു ഡി എഫിന്‍റെ നില തെറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ചെയ്യാന്‍ പറ്റാത്തത് നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് ചെയ്യുകയാണെന്നും പിണറായി ആരോപിച്ചു.