ആലീസ് കേസിലെ പ്രതി മറ്റൊരു കൊലപാതക കേസിലും പ്രതി

തിങ്കള്‍, 29 ജൂലൈ 2013 (21:09 IST)
PRO
PRO
കുണ്ടറ ആലീസ് വധ കേസിലെ പ്രതിയായ പാരിപ്പള്ളി പാമ്പുറം കോലായില്‍ പുത്തന്‍ വീട്ടില്‍ ഗിരീഷ് കുമാര്‍ (32) മറ്റൊരു കൊലപാതക കേസിലും പ്രതിയാണെന്നു കണ്ടെത്തി. ഈ കേസില്‍ പൊലീസ് ജയിലില്‍ കഴിയുന്ന ഗിരീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

2008 ഒക്ടോബര്‍ അഞ്ചിനു തട്ടകശേരിയിലെ ലോഡ്ജില്‍ ആശ്രാമം അടിച്ചുകെട്ടുപുരയില്‍ വിജയനെ വധിച്ച കേസിലാണു ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ലോഡ്ജില്‍ വിജയനെ മരിച്ച നിലയില്‍ കണ്ടിരുന്നു. മൃതദേഹത്തില്‍ ആറോളം കുത്തുകളുമുണ്ടായിരുന്നു. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസന്വേഷണത്തിനൊടുവിലാണു ഗിരീഷിന്റെ പങ്കാളിത്തം വ്യക്തമായത്. പല കുറ്റങ്ങള്‍ക്കായി ഗിരീഷ് പത്തു വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക