ആലപ്പുഴയിലെ സായി സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു

ശനി, 9 മെയ് 2015 (11:01 IST)
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആലപ്പുഴയിലുള്ള സായി സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു. കായിക താരങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇത്. ആലപ്പുഴയിലെ സായി സ്കൂളില്‍ നാല് കായികതാരങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അടയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
 
ആത്മഹത്യയ്ക്ക് ശ്രമിച്ച നാല് കുട്ടികളില്‍ ഒരാള്‍ മരിച്ചിരുന്നു. മറ്റ് മൂന്നു പേര്‍ ഇപ്പോഴും വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്ത ഇവര്‍ ഡല്‍ഹി എയിംസിലെ ഡോക്‌ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്.
 
ബുധനാഴ്ച വൈകുന്നേരമായിരുന്നു നാല് പെണ്‍കുട്ടികളെയും വിഷക്കായ കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. നാലുപേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപര്‍ണ എന്ന പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ കുറിപ്പ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക