കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഒരു കടയില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷം നല്‍കിയ അഞ്ഞൂറു രൂപ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ കടയുടമ അവരെ പോകാന്‍ അനുവധിക്കാതെ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസെത്തി അവരെ ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് മറ്റൊരു കടയില്‍ നിന്നും ലഭിച്ചതാണെന്നായിരുന്നു അവര്‍ പൊലീസിനു മറുപടി നല്‍കിയത്.
ആറ്റിങ്ങല്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് കല്ലംബലത്തെ ഇവരുടെ വാടക വീട്ടില്‍ നിന്നും 91,500 രൂപയും കണ്ടെത്തി. നൂറുരൂപയില്‍ താഴെ വിലവരുന്ന സാധനങ്ങള്‍ വാങ്ങി അഞ്ഞൂറു രൂപ നല്‍കി കള്ളനോട്ട് മാറുന്ന തന്ത്രമായിരുന്നു ഇവര്‍ സ്വീകരിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വീട് പൂട്ടിയശേഷം പൊലീസ് അവിടെ കാവല്‍ ഏര്‍പ്പെടുത്തി. ഇവര്‍ക്ക് നോട്ടുകള്‍ കൈമാറിയവരെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അവര്‍ക്കായുള്ള അന്വേഷണം തുടര്‍ന്നുവരുകയാണെന്ന് ആറ്റിങ്ങല്‍ സി ഐ അറിയിച്ചു.