ആര്‍എസ്എസ് വിവാദം: പത്മലോചനന്‍ രാജിവെച്ചു

വ്യാഴം, 25 ഫെബ്രുവരി 2010 (13:50 IST)
പാര്‍ട്ടി അനുമതിയില്ലാതെ ആര്‍ എസ് എസ് വേദിയില്‍ പോയ കൊല്ലം മേയര്‍ എന്‍ പത്മലോചനന്‍ മേയര്‍ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണിത്. ഇന്നു ചേര്‍ന്ന സി പി എം ജില്ലാകമ്മിറ്റിയാണ് മേയര്‍ സ്ഥാനം രാജി വെയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പത്മലോചനനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഖേദം പ്രകടിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം കളക്ടറേറ്റ്, എ ആര്‍ ക്യാമ്പ് പരിസരങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ആര്‍ എസ് എസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട മേയറെ പുറത്താക്കുക, മേയറുടെ മകളുടെ ആര്‍ എസ് എസ് ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പോസ്റ്ററുകള്‍.

കഴിഞ്ഞ ദിവസമാണ്‌ മേയര്‍ കൊല്ലത്ത്‌ നടന്ന ആര്‍ എസ്‌ എസ്‌ പ്രാന്തസാംഘിക്‌ പരിപാടിയുടെ സ്വാഗത സംഘം ഓഫീസ്‌ ഉദ്ഘാടനം ചെയ്‌തത്‌. പാര്‍ട്ടിയോടു ചോദിച്ചിട്ടോ അനുമതി വാങ്ങിയിട്ടോ അല്ല മേയര്‍ ആര്‍ എസ് എസിന്‍റെ പരിപാടിയില്‍ പങ്കെടുത്തതെന്ന് സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക