ആധാര്‍: സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ കേരളം കൂടുതല്‍ സമയം തേടും

ശനി, 25 ജനുവരി 2014 (19:43 IST)
PRO
PRO
സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ കേരളം കൂടുതല്‍ സമയം തേടും. മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാണ് സത്യവാങ്മൂലം നല്‍കുക.സത്യവാങ്മൂലം ചൊവ്വാഴ്ച നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം.

ആധാര്‍ നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രത്തിനെ അനുകൂലിച്ചുകൊണ്ട് ആധാര്‍ നിര്‍ബന്ധമാക്കാമെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. ഇതിനെതിരെ സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിന്നായി വിയോജിപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളം സത്യവാങ്മൂലത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു.

വെബ്ദുനിയ വായിക്കുക