ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
വ്യാഴം, 23 ജനുവരി 2014 (10:52 IST)
PRO
ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് ആധാറില്‍നിന്നും തലയൂരി സര്‍ക്കാരിന്റെ നിലപാട് മാറ്റമെന്ന് റിപ്പോര്‍ട്ട്.
ക്ഷേമനിധി, സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ഗ്രാന്റ്, റേഷന്‍ സബ്സിഡി തുടങ്ങിയ വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.പ്രായോഗിക ബുദ്ധിമുട്ട് പരിഹരിച്ചുമാത്രമേ ഇത് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച കേസ് വരുന്നുണ്ട്. സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.