എന്നാല്‍ ദിവസങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ ഫേസ്ബുക്ക് വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ നടന്‍ ദിലീപിനെ പ്രതികൂലിച്ചും, ഗുണഗണങ്ങളുടെ വര്‍ണനയും വന്നു തുടങ്ങി. കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും ചില സിനിമാക്കാര്‍ക്കും ഉള്ള തെറിവിളികളും വരുന്നുണ്ട്. ഇതിനെ ഇപ്പോള്‍ സൈബര്‍ ക്വട്ടേഷന്‍ എന്നാണ് വിളിക്കുന്നത്.
എന്നാല്‍ അന്ന് നടന്ന ആ സൈബര്‍ ഗുണ്ടായിസം പോലെയല്ല ഇപ്പോള്‍ നടക്കുന്നത് ഇതിന് കൃത്യമായ ഒരു ലക്ഷ്യം ഉണ്ട്. ഈ കേസിലൂടെ ദിലീപിന് നഷ്ടമായ പ്രതിച്ഛായ തിരിച്ച് കിട്ടാന്‍ വേണ്ടിയാണിതെന്ന് പല മധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് വേണ്ടി ദിലീപില്‍ നിന്ന് സഹായം ലഭിച്ച വ്യക്തികളുടെ അഭിമുഖങ്ങളും, അവര്‍ ദിലീപിനെ പുകഴ്ത്തുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്.