ആദിവാസികളുടെ ഭൂമി ആര് കയ്യേറിയാലും വാങ്ങിയാലും അത് കുറ്റകരമാണെന്നും അത് അവര്‍ക്ക് തന്നെ കൈമാറണമെന്നും സുപ്രീംകോടതി. ആദിവാസികളുടെ ഭൂമി അവര്‍ക്ക് തന്നെ നല്‍കണമെന്ന കേരളാ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി കൃഷിക്കായി ഏറ്റെടുക്കുകയും പിന്നീട് വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ കേസിലാണ് സുപ്രീംകോടതിയുടെ ഈ വിധി.
ആദിവാസികളുടെ ഭൂമി അവരുടേതുതന്നെ എന്ന ഹൈക്കോടതി വിധിപ്രസ്താവം എടുത്തുപറഞ്ഞാണ് സുപ്രീംകോടതി ഉത്തരവ് ശരിവച്ചത്.
ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജുവിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.