മറ്റു ഭൂരിപക്ഷ സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി ഭൂരിപക്ഷ ഐക്യം കെട്ടിപ്പടുക്കുക എന്നതാണ് ആത്യന്തിക ലക്‍ഷ്യമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിശാല ഹിന്ദു ഐക്യത്തിനും രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍ എസ് എസ്- എസ് എന്‍ ഡി പി സഖ്യം കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതി തകര്‍ത്തവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മേല്‍ത്തട്ട് പരിധി 12 ലക്ഷമാക്കണം എന്ന എസ്‌എന്‍ഡിപിയുടെ ആവശ്യത്തെ എതിര്‍ക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പാമ്പ് കീരിയെ വേളികഴിക്കുന്നതു പോലെയാണ് നായര്‍-ഈഴവ ഈഴവ ഐക്യം എന്ന മഹിളാ കോണ്‍ഗ്രസിന്റെ പ്രമേയം ധാര്‍മിക അധഃപതനമാണ്. ഇത് കോണ്‍ഗ്രസ് പറയിച്ചതാണെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.