ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ 43 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചെറി ആര്യനാട് പ്ലാമൂട്ടില്‍ മോനിയാണ് റാന്നി അത്തിക്കയത്തുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ സഞ്ചാര സുവിശേഷകന് കൂടിയായ മോനി പ്രാര്‍ത്ഥിക്കാം എന്നു പറഞ്ഞ് അത്തിക്കയത്തെ റോഡരികത്തുള്ള വീട്ടിലേക്ക് കയറിയത്. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ മകന് ആത്മീയ കൌണ്സിലിംഗ് നല്‍കാമെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരും സമ്മതിച്ചു.
കുട്ടിയേയും കൊണ്ട് മോനി മുറിയില്‍ കയറി കതകടച്ച് പ്രാര്‍ത്ഥന, കൌണ്സിലിംഗ് എന്നിവ നടത്തുന്നതിനിടയില്‍ കുട്ടിയെ ഉപദ്രവിച്ചു. കുട്ടി ബഹളം ഉണ്ടാക്കിയപ്പോള്‍ മാതാപിതാക്കള്‍ എത്തുകയും നാട്ടുകാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
റാന്നി പെരുനാട് എസ്.ഐ രാജശേഖരന് നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മോനിയെ കസ്റ്റഡിയിലെടുത്ത് ഒന്നാം ക്ലാസ് മജിസ്ട്റേറ്റ് കോടതിയില്‍ ഹാജരാക്കി.