ആംവേ ഇന്ത്യയുടെ മേധാവിയുടേയും ഡയറക്ടര്‍മാരുടേയും അറസ്റ്റിനെതിരെ കേന്ദ്രം. കോര്‍പറേറ്റ് മന്ത്രി സച്ചിന്‍ പൈലറ്റ് ആണ് അറസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം നടപടികള്‍ വിദേശ നിക്ഷേപകരെ അകറ്റി നിര്‍ത്താനെ ഉപകരിക്കൂ എന്ന് അദ്ദേഹം പ്രതികരിച്ചു.
നിലവിലുളള നിയമത്തിലുള്ള അവ്യക്തതയാണ് അറസ്റ്റിന് കാരണമായതെന്ന് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ഭാഗത്തു നിന്നു ഇത്തരത്തില്‍ ഒരു വീഴ്ച സംഭവിച്ചതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളെ നിയമങ്ങളിലെ അവ്യക്തത ബാധിക്കാതെ നോക്കണമെന്നും നിയമത്തിലെ അവ്യക്തത ഉടന്‍ നീക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആംവേ ഇന്ത്യ സിഇഒ വില്യം എസ് പിങ്ക്‌നി, ഡയറക്ടര്‍മാരായ മല്‍ഹോത്ര, ബുധ്രാജ എന്നിവരെ വയനാട് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്. ഉത്പന്നങ്ങള്‍ പത്തിരട്ടി അധിക വിലക്ക് മണിചെയിന്‍ ശൃംഖലയിലൂടെ ഇവര്‍ രാജ്യത്ത് വില്‍പ്പന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.