അഹങ്കാരവും അധികാരപ്രമത്തതയുമാണ് സര്‍ക്കാരിന്റെ നീക്കിയിരിപ്പ്: ചെന്നിത്തല

ഞായര്‍, 21 മെയ് 2017 (12:36 IST)
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ്​രമേശ്​ചെന്നിത്തല. സി.പി.​ഐ-സി.പി.എം തർക്കം ഭരണത്തെ ബാധിച്ചുവെന്ന്​ചെന്നിത്തല ആരോപിച്ചു. സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിനുള്ള​മറുപടിയിലാണ് ചെന്നിത്തല ഇത്തരം കാര്യങ്ങള്‍ പറഞ്ഞത്.  
 
സംസ്ഥാന സർക്കാറിന്​കൂട്ടുത്തരവാദിത്തമില്ല. എല്ലാ അധികാരവും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്​. സർക്കാർ ജനങ്ങളിൽ നിന്ന്​വളരെയേറെ അകന്നിരിക്കുകയാണ്. കശുവണ്ടി മേഖലയിൽ മന്ത്രിക്കെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ആ സമയത്താണ് കശുവണ്ടി മേഖല ഉയർഴത്തഴുന്നേറ്റുവെന്ന്​മുഖ്യമന്ത്രി പറയുന്നത്​. 
 
ആയിരക്കണക്കിന്​കശുവണ്ടി തൊഴിലാളികൾക്കാണ് നിലവില്‍​തൊഴിലില്ലാതായിരിക്കുന്നത്. ധാരാളം കശുവണ്ടി ഫാക്ടറികൾ അടഞ്ഞു കിടക്കുകയാണ്​. പിന്നെ എന്ത്​ഉയർച്ചയാണ്​ആ മേഖലയിൽ ഉണ്ടായിരിക്കുന്നതെന്നും മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

വെബ്ദുനിയ വായിക്കുക