അശ്രദ്ധമായി റോഡില്‍ വാഹനവുമായി ഇറങ്ങിയാല്‍ അത് മൊബൈലില്‍ കാണാം
വെള്ളി, 6 ഡിസംബര്‍ 2013 (12:06 IST)
PRO
ഇനി വാഹനവുമെടുത്ത് റോഡിലിറങ്ങുന്നതിനു മുമ്പ് ഒന്നു സൂക്ഷിക്കുക. സംസ്‌ഥാനത്തെ പ്രധാന പാതകളിലും മറ്റും സ്‌ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ്‌സിംഗിന്റെ മൊബൈല്‍ ഫോണില്‍ തെളിയുമത്രെ.
നിയമം ലംഘിക്കുന്നവരെ എവിടെയാണെങ്കിലും പിടിക്കുമെന്നും ശബരിമല പാതകളില്‍ 12 ക്യാമറകള്‍ സ്‌ഥാപിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.നിലവില്‍ നാലു സ്‌ഥലത്ത് ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ട്.
എരുമേലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷയ്‌ക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ച് എരുമേലിയിലും മറ്റുമായി 180 ഉദ്യോഗസ്‌ഥരെ നിയമിച്ചിട്ടുണ്ട്.
.സിനിമാക്കാര്‍ എങ്ങനെ ചിന്തിച്ചാലും മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിച്ചേ മതിയാവൂ എന്നും ഋഷിരാജ്‌സിംഗ് പറഞ്ഞു. സിനിമാ സംഘടനകള്‍ക്ക് നല്‌കിയ കത്തിനുശേഷം ഷൂട്ടു ചെയ്യുന്ന സിനിമകളില്‍ നിയമം പാലിച്ചേ മതിയാകൂവെന്നും ഋഷിരാജ്‌സിംഗ് പറഞ്ഞു.