അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരാകണം - ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന്‍

ശനി, 22 മാര്‍ച്ച് 2014 (15:38 IST)
PRO
മനുഷ്യാവകാശങ്ങളെക്കുറിച്ച് ഓരോരുത്തരും ബോധവാന്‍മാരാകണമെന്നും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ മടിച്ചാല്‍ അവ നിഷേധിക്കപ്പെടാന്‍ ഇടയുണ്ടെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന മനുഷ്യാവകാശസംരക്ഷണം സംബന്ധിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മോളി മര്‍സിലിന്‍ അധ്യക്ഷയായിരുന്നു.

ഡോ.വി.സുരേന്ദ്രന്‍നായര്‍, ഡോ.ഡൊമനിക് ജെ.കാട്ടൂര്‍, ഡോ.ആനന്ദ് ദിലീപ് രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു.

വെബ്ദുനിയ വായിക്കുക