അഴിമതിയാരോപണം: ഗണേഷ്‌ കുമാര്‍ ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരായേക്കും

തിങ്കള്‍, 30 മാര്‍ച്ച് 2015 (09:25 IST)
അഴിമതിയാരോപണത്തില്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ഇന്ന് ലോകായുക്തയ്ക്ക് മുന്നില്‍ ഹാജാരായേക്കും. തെളിവുകള്‍ സമര്‍പ്പിക്കാന്‍ ലോകായുക്ത ഗണേഷ് കുമാറിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്.
 
മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് എതിരെ ആയിരുന്നു ഗണേഷ് കുമാര്‍ അഴിമതിയാരോപണം ഉന്നയിച്ചത്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വ്യക്തമാക്കിയ ഗണേഷ് കുമാര്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു.
 
ഗണേഷ് കുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൂന്നുമാസത്തിനകം തെളിവുകള്‍ സമര്‍പ്പിക്കാന്‍ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭ സമ്മേളനത്തിനിടെയാണ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ ഗണേഷ് കുമാര്‍ അഴിമതിയാരോപണം ഉന്നയിച്ചത്.

വെബ്ദുനിയ വായിക്കുക