അറ്റകുറ്റപ്പണി:320 കോടിയ്ക്ക് ഭരണാനുമതി

വ്യാഴം, 13 സെപ്‌റ്റംബര്‍ 2007 (12:10 IST)
FILEFILE
സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 320 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയതായി ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരമുള്ള ഫണ്ടിന് ധനവകുപ്പ് അനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചയ്ക്കകം ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഗ്രാന്‍റായ 152 കോടി രൂപ ഉടനെ നല്‍കും. പ്ളാന്‍ ഫണ്ടില്‍നിന്ന് 10 ശതമാനം തുക മെയിന്‍റനന്‍സ് ഗ്രാന്‍റായി നീക്കി വയ്ക്കും. ആവശ്യമെങ്കില്‍ പൊതുമേഖലാ ഫണ്ടില്‍ നിന്നും പണം എടുക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇക്കര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചൊവ്വാഴ്ച തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണാധികരികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തോടെ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കുള്ള സാങ്കേതിക തടസ്സങ്ങള്‍ നീങ്ങുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാതെ പുതിയ റോഡുകള്‍ ഏറ്റെടുക്കില്ലന്നും ധനമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക