അമ്മയുടെയും മകന്റെയും മരണം: ഒരാള്‍ പിടിയിലായി

ബുധന്‍, 29 മെയ് 2013 (16:47 IST)
PRO
PRO
നെടുമങ്ങാടിനടുത്ത് ഉഴമലയ്ക്കലില്‍ അമ്മയും മകനും ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 27 കാരനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കല്‍ പുളിമൂട് കിഴക്കും‍പുറം വടക്കുംകര പുത്തന്‍ വീട്ടില്‍ സതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 21 ചൊവ്വാഴ്ച വാഴോട്ടുകോണത്തു പുത്തന്‍ വീട്ടില്‍ പ്രഭാകരന്‍ എന്ന വിനോദ് (33), അമ്മ വിമല (55) എന്നിവരാണ്‌ ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ചത്. ആത്മഹത്യയാണെന്നാണ്‌ കരുതുന്നത്.

സംഭവത്തിനു തലേ ദിവസം വിനോദിനെ സതീഷ്, ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനസ്സ് വിഷമിച്ചാണ്‌ വിനോദും മാതാവും ആത്മഹത്യ ചെയ്തത് എന്നാണ്‌ ഇപ്പോള്‍ കേസ്. സതീഷിനൊപ്പം മര്‍ദ്ദനത്തില്‍ പങ്കെടുത്ത കിഴക്കുപുറം ഗിരീഷ് എന്നയാള്‍ ഒളിവിലാണ്‌ എന്നറിയുന്നു.

വെബ്ദുനിയ വായിക്കുക