അമിതവേഗത്തില്‍ വാഹനമോടിച്ച് പോകുന്നവര്‍ ആരായാലും രക്ഷയില്ല, പിടി വീണിരിക്കും. അങ്ങനെ പിടി വീണവരില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉള്‍പ്പെടും. ആഭ്യന്തരമന്ത്രി ആയതുകൊണ്ട് ഇക്കാര്യത്തില്‍ മെച്ചമൊന്നുമില്ല. അമിതവേഗത്തിന് താനും 500 രൂപ പിഴയടച്ചെന്ന് കഴിഞ്ഞദിവസം മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്.
ഇതിനിടയിലാണ്, അമിതവേഗത്തിനെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങളെ ഒഴിവാക്കിയിട്ടില്ലെന്ന് പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്‍ അറിയിച്ചത്. ആഭ്യന്തരമന്ത്രി പിഴയടച്ച കാര്യം പറഞ്ഞതോടെ ആയിരുന്നു പൊലീസ് മേധാവിയുടെ ഈ പ്രസ്താവന.
ചടയമംഗലത്തു വെച്ചാണ് ആഭ്യന്തരമന്ത്രിയുടെ വാഹനത്തിന്റെ അമിതവേഗം കാമറയിലായത്. ഏതാനും നാള്‍മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനും അമിതവേഗത്തിന്റെ പേരില്‍ പിഴ ചുമത്തിയിരുന്നെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന പറയുന്നത്‍.
മുഖം നോക്കാതെയുള്ള നടപടിയില്‍ അമിതവേഗത്തിന് ഒട്ടേറെ മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പിഴ അടച്ചതായാണ് റിപ്പോര്‍ട്ടുകള്‍.