അമിതമദ്യപാനം: നെയ്യാറ്റിന്‍കരയില്‍ അച്ഛനെ മക്കള്‍ ചവിട്ടിക്കൊന്നു

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (19:04 IST)
PRO
അമിതമദ്യപാനം ശല്യമായതിനെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അച്ഛനെ മക്കള്‍ ചവിട്ടിക്കൊന്നതായി റിപ്പോര്‍ട്ട്. മക്കളേയും രണ്ടു സുഹൃത്തുക്കളേയും പൊലീസ് അറസ്റ് ചെയ്തു.

കൊലപാതകത്തിനു കാരണം അച്ഛന്റ അമിതമദ്യപാനമെന്ന് മക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയായ ചന്ദ്രശേഖരനെ വീടിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മര്‍ദ്ദനമേറ്റതിന്‍റെ പാടുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല നടത്തിയത് ചന്ദ്രശേഖരന്‍റെ മക്കളായ കിരണ്‍, അരുണ്‍ എന്നിവരാണെന്ന് കണ്ടെത്തിയത്.

രാത്രി ചന്ദ്രശേഖരനെ രണ്ടു പേര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയതായി ഭാര്യ മൊഴി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഇത് കള്ളമാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക