അഭയ കേസ്: ഹര്‍ജി ഇന്ന് പരിഗണിക്കും

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2009 (10:34 IST)
PRO
PRO
വിവാദമായ അഭയകേസ് എറണാകുളം സി ജെ എം കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ആവശ്യപെട്ട് പ്രതികളുടെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇന്ന് വാദം തുടരും.

നാര്‍കോ സിഡി ഉള്‍പ്പെടെ പ്രതിഭാഗം ആവശ്യപ്പെട്ട ചില രേഖകള്‍ കഴിഞ്ഞ തവണ കോടതി നല്കിയിരുന്നു. എന്നാല്‍, ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും എടുത്ത സാക്ഷിമൊഴികളുടെ പകര്‍പ്പുകള്‍ ഇതുവരെ പ്രതിഭാഗത്തിനു നല്കിയിട്ടില്ല.

സാക്ഷി മൊഴികള്‍ കൈമാറുന്നത് സംബന്ധിച്ച്‌ സി ബി ഐയുടെ നിലപാട്‌ ഇന്ന്‌ സി ജെ എം കോടതിയെ അറിയിക്കും. കേസ്‌ വിചാരണക്കായി സി ബി ഐ പ്രത്യേക കോടതിയിലേക്ക്‌ മാറ്റുന്നതിന്‌ മുന്‍പുള്ള നടപടി ക്രമങ്ങളാണ്‌ ഇപ്പോള്‍ സി ജെ എം കോടതിയില്‍ നടക്കുന്നത്‌.

വെബ്ദുനിയ വായിക്കുക